Quantcast

നടി അനുശ്രീ സഞ്ചരിച്ച വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്

അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് യുവാക്കളെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-16 11:15:54.0

Published:

16 Sept 2023 4:42 PM IST

Actress Anushrees car accident, two people injured, car accident, anusree,നടി അനുശ്രീയുടെ കാർ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്, വാഹനാപകടം, അനുശ്രീ
X

ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. നെടുങ്കണ്ടം കൈലാസം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇടുക്കി മുള്ളരികുടിയിൽ വെച്ചായിരുന്നു അപകടം. നെടുങ്കണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടത്തിന് ശേഷം മടങ്ങുകയായിരുന്നു അനുശ്രി.

പരിക്കേറ്റ യുവാക്കളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് യുവാക്കളെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.

TAGS :

Next Story