Quantcast

കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ല തങ്ങളെന്ന് ലീഗ് പ്രഖ്യാപിച്ചു-എ.കെ ബാലൻ

''കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു. ഏത് പക്ഷത്ത് നിൽക്കുന്നുവെന്ന് ചിന്തിക്കാറില്ല, രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷത്തിന് അനുകൂലമായ സമീപനമാണ് അവർ എടുക്കുന്നത്.''

MediaOne Logo

Web Desk

  • Updated:

    2023-11-03 07:05:04.0

Published:

3 Nov 2023 5:21 AM GMT

CPM central committee member AK Balan said that the League
X

എ.കെ ബാലന്‍

തിരുവനന്തപുരം: കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ലെന്ന് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ. ഫലസ്തീൻ വിഷയത്തിൽ സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില കാര്യങ്ങളിൽ അന്തസ്സുള്ള തീരുമാനങ്ങളാണ് ലീഗ് എടുക്കുന്നത്. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷത്തിന് അനുകൂലമായ സമീപനമാണു സ്വീകരിക്കുന്നതെന്നും ബാലൻ പറഞ്ഞു.

ഏത് പക്ഷത്ത് നിൽക്കുന്നുവെന്ന് ലീഗ് ചിന്തിക്കാറില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനമാണ് അവർ എടുക്കുന്നത്. ഗോവിന്ദൻ മാഷിനുള്ള പിന്തുണയും ഗവർണറെ വിമർശിക്കുന്നതിലും അതു കണ്ടതാണ്. കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു. കോൺഗ്രസിന്റെ വെറുപ്പുണ്ടായിട്ടും സി.പി.എം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്നത് സന്ദേശമാണെന്നും അവരുടെ സമീപനം ശ്ലാഘനീയമാണെന്നും ബാലൻ പറഞ്ഞു.

''ഏക സിവിൽകോഡ് വിഷയത്തിലും ലീഗിനെ ഞങ്ങൾ ക്ഷണിച്ചതാണ്. അന്ന് യു.ഡി.എഫ് എടുത്ത തീരുമാനത്തിനെതിരെ ഘടകകക്ഷിയായ തങ്ങൾ എങ്ങനെ നിലപാടെടുക്കുമെന്നായിരുന്നു അവരെടുത്ത സമീപനം. ഇന്ന് ആ സമീപനത്തിൽനിന്നു കടകവിരുദ്ധമായി ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തുകഴിഞ്ഞു. ഇതു കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.''

മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ലെന്നു പ്രകടമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും . ഫലസ്തീൻ പ്രശ്‌നവുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള ട്രസ്റ്റിന്റെ പേരിൽ സെമിനാർ നടത്താൻ തീരുമാനിച്ചിട്ട് അതിനുപോലും കോൺഗ്രസ് നേതൃത്വം സമ്മതിക്കുന്നില്ല. ഫലസ്തീൻ പ്രശ്‌നവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എടുക്കുന്ന സമീപനത്തോട് പരിപൂർണമായി യോജിക്കാൻ സാധിക്കാത്തൊരു സാഹചര്യം മുസ്‍ലിം ലീഗിനു വന്നുചേർന്നിരിക്കുകയാണ്. അതിനു രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്.

Summary: CPM central committee member AK Balan said that the League's announcement to participate in the CPM seminar on Palestine is a strong political decision.

TAGS :

Next Story