Quantcast

'അലുവ അതുലിന്റെ മുന്നിലും പിന്നിലും വാഹനം'; പ്രതികൾ നടത്തിയത് വൻ ആസൂത്രണം

മുൻപിൽ പോയ സ്വിഫ്റ്റ് കാർ പതിയെ നീങ്ങി അലുവ അതുലിന്റെ കാറിന്റെ വേഗത കുറച്ചു

MediaOne Logo

Web Desk

  • Updated:

    2026-03-15 04:56:28.0

Published:

15 March 2026 8:46 AM IST

അലുവ അതുലിന്റെ മുന്നിലും പിന്നിലും വാഹനം; പ്രതികൾ നടത്തിയത് വൻ ആസൂത്രണം
X

കൊല്ലം: കൊല്ലത്തെ ഗുണ്ടാ നേതാവ് അലുവ അതുൽ കൊലപാതകത്തിന് പ്രതികൾ നടത്തിയത് വൻ ആസൂത്രണം. രണ്ട് കാറുകളുമായി അലുവ അതുലിന്റെ നീക്കം നിരീക്ഷിച്ച പ്രതികൾ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അതുലിന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി പിന്തുടരുകയായിരുന്നു.മുൻപിൽ പോയ സ്വിഫ്റ്റ് കാർ പതിയെ നീങ്ങി അലുവ അതുലിന്റെ കാറിന്റെ വേഗത കുറച്ചു. പിന്നീട് ഇന്നോവ ഉപയോഗിച്ച് ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.

അതേസമയം, അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി . നാല് പേരെ കൊല്ലത്ത് നിന്നും നാല് പേരെ മുണ്ടക്കയത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച വാഹനവും ഉൾപ്പടെയുള്ളവ കസ്റ്റഡിയിൽ എടുത്തു.

ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുൽ ജാമ്യത്തിൽ ഇറങ്ങി സ്റ്റേഷനിൽ എത്തി ഒപ്പിട്ട ശേഷം മടങ്ങവേയാണ് വെട്ടേറ്റ് മരിച്ചത്. പട്ടാപ്പകൽ കരുനാഗപ്പള്ളി നഗര മധ്യത്തിൽ വച്ചായിരുന്നു കൊലപാതകം. കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ ഹേമലതയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

തഴവ സ്വദേശി നൗഫൽ, ചവറ തെക്കുംഭാഗം സ്വദേശ ഷിനു പീറ്റർ ഉൾപ്പടെ നാല് പേരാണ് കൊല്ലത്ത് നിന്ന് പിടിയിലായത്. രക്ഷപെടാൻ ശ്രമിക്കവേ കോട്ടയം മുണ്ടക്കയത്ത് നിന്നാണ് മറ്റ് നാല് പ്രതികൾ പിടിയിലായത്. രക്ഷപെടാൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കരുനാഗപ്പള്ളി പൊലീസിനു കൈമാറി. രക്ഷപെടാൻ പ്രതികൾക്ക് സഹായം ചെയ്തവർ ഉൾപ്പടെ പിടിയിലായിട്ടുണ്ട്.



TAGS :

Next Story