തലശേരിയിൽ വയോധികയെ തലക്കടിച്ച് വീഴ്ത്തി; പ്രതികൾ കസ്റ്റഡിയിൽ
അയൽവാസികളായ രണ്ട് ബംഗാൾ സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

കണ്ണൂർ: കണ്ണൂർ തലശേരിയിൽ വയോധികയെ തലക്കടിച്ച് വീഴ്ത്തി. അയൽവാസികളായ രണ്ട് ബംഗാൾ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി കൂളിബസാറിലായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റ വയോധികയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണ ശ്രമമാണ് ആക്രമണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
Next Story
Adjust Story Font
16

