Quantcast

'നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്'; പേരാമ്പ്രയിലെ പ്രചാരണത്തെ ചൂടു പിടിപ്പിച്ച് അനൗൺസ്മെന്റ് വിവാദം, പ്രതികരിക്കാതെ സിപിഎം

കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസിൽ പരാതി നൽകി

MediaOne Logo

Web Desk

  • Published:

    2 April 2026 7:33 AM IST

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയിലെ പ്രചാരണത്തെ ചൂടു പിടിപ്പിച്ച് അനൗൺസ്മെന്റ് വിവാദം, പ്രതികരിക്കാതെ സിപിഎം
X

കോഴിക്കോട്: വടകരയിൽ കാഫിർ സ്ക്രീൻഷോട്ട്, പേരാമ്പ്രയിൽ അനൗൺസ്മെന്റ്... പേരാമ്പ്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടു പിടിച്ചാണ് പുതിയ വിവാദം. 'യുഡിഎഫ് സ്ഥാനാർഥി നമ്മുടെ ഖൗമിൽ പെട്ടയാളാണെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നാരോപിച്ച്' എല്‍ഡിഎഫ് പ്രചാരണ വാഹനത്തിൽ നടത്തിയ അനൗൺസ്മെന്റാണ് വിവാദമായത്. വർഗീയ വിഭജനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസിൽ പരാതി നൽകി.

ഇന്നലെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിലാണ് 'നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്ന അനൗൺസ്മെൻ്റ് കേട്ടത്. യുഡിഎഫ് സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്നാരോപിച്ചുള്ളതായിരുന്നു അനൗൺസ്മെൻ്റ്. എന്നാല്‍ മതം പറഞ്ഞ് വോട്ട് ചോദിച്ചില്ലെന്നും വർഗീയ വിഭജനം ലക്ഷ്യമിട്ട് എല്‍ഡിഎഫ് നടത്തുന്ന പ്രചാരണ വേളയാണിതെന്നുമാണ് യുഡിഎഫ് പറയുന്നത്.

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ ഇറക്കിയ 'കാഫിർ സ്ക്രീൻ ഷോട്ടിന്' സമാനമായ രീതിയിൽ എല്‍ഡിഎഫ് വ്യാജ നിർമിതിയുണ്ടാക്കുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. സിപിഎമ്മിൻ്റെ വർഗീയ പ്രചാരണം കേരളത്തിന് അപമാനമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും കെ.സി വേണുഗോപാൽ എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സംഭവത്തിൽ പരസ്യ പ്രതികരണത്തിന് സിപിഎം നേതാക്കൾ തയ്യാറായിട്ടില്ല. വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതിന് എല്‍ഡിഎഫ് നുണ പ്രചരിപ്പിച്ചെന്ന് കാണിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് ഡിജിപിക്കും പരാതി നൽകി.


TAGS :

Next Story