Quantcast

'സ്ഥാനാർഥിക്കെതിരെയെടുത്ത പരസ്യ നിലപാടിലുള്ള പ്രയാസം അൻവറിനെ അറിയിച്ചു'; സണ്ണി ജോസഫ്

'യുഡിഎഫിന്റെ ഭാഗമാകണമെന്ന ആവശ്യം പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല'

MediaOne Logo

Web Desk

  • Updated:

    2025-05-29 05:28:37.0

Published:

29 May 2025 10:16 AM IST

സ്ഥാനാർഥിക്കെതിരെയെടുത്ത പരസ്യ നിലപാടിലുള്ള പ്രയാസം അൻവറിനെ അറിയിച്ചു; സണ്ണി ജോസഫ്
X

തിരുവനന്തപുരം: പി.വി അൻവറുമായി ചർച്ച തുടരുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് .സ്ഥാനാർഥിക്കെതിരെയുള്ള അൻവറിന്റെ പരസ്യ നിലപാടിലുള്ള വിഷമം അൻവറിനെ അറിയിച്ചു. കോൺഗ്രസ് നിലപാട് അൻവർ മനസ്സിലാക്കണം. യുഡിഎഫിന്റെ ഭാഗമാകണമെന്ന അൻവറിന്റെ ആവശ്യം പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു.

അതേസമയം, മുന്നണി സഹകരണ കാര്യത്തിൽ പി.വി അൻവർ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് യുഡിഎഫ്. കോൺഗ്രസ്, ലീഗ് ഉൾപ്പെടെ നേതാക്കൾ ഇനി അൻവറുമായി സംസാരിക്കില്ല. അൻവർ എടുക്കുന്ന തീരുമാനമനുസരിച്ച് പ്രതികരിച്ചാൽ മതിയെന്നും നേതാക്കൾ തമ്മിൽ ധാരണയായി. സ്ഥിരതയുള്ള നിലപാടിലേക്ക് അൻവർ വരുന്നില്ലെന്നാണ് ലീഗ് അടക്കം വിലയിരുത്തുന്നത്.


TAGS :

Next Story