Quantcast

'അൻവർ ഇടഞ്ഞിട്ടില്ല; ആവശ്യം അംഗീകരിക്കാത്തതിലെ നീരസം സ്വാഭാവികം'; കെ.സുധാകരൻ

'അൻവർ ഒറ്റക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല'

MediaOne Logo

Web Desk

  • Published:

    27 May 2025 12:23 PM IST

അൻവർ ഇടഞ്ഞിട്ടില്ല; ആവശ്യം അംഗീകരിക്കാത്തതിലെ നീരസം സ്വാഭാവികം; കെ.സുധാകരൻ
X

കണ്ണൂര്‍: പി.വി അൻവര്‍ യുഡിഎഫുമായി സഹകരിച്ചു പോകുമെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍‍.അൻവറിന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ട്.അത് തൽക്കാലം അംഗീകരിക്കാനാവില്ല. യുഡിഎഫുമായി അൻവറിന് ഒരു പ്രശ്‌നവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

'ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ അൻവറിന് നീരസം വന്നു. എന്നാൽ അത് യുഡിഎഫുമായുള്ള അൻവറിന്റെ ബന്ധത്തെ പോറലേൽപ്പിക്കാൻ പോകുന്ന ഒന്നല്ല. തിങ്കളാഴ്ച രാത്രി അൻവറുമായി വിശദമായി സംസാരിച്ചിരുന്നു. അൻവറിന് അഭിപ്രായവ്യത്യാസമുണ്ടാകും. അത് സ്വാഭാവികമാണ്. ആര്യാടൻ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്. ആര്യാടൻ മുഹമ്മദിന്റെ ചരിത്രം തന്നെ മലപ്പുറം മണ്ണിനെ ഇളക്കിമറിക്കുന്ന ഒന്നാണ്. ആ വികാരത്തിന്റെ പ്രതിപുരുഷനാണ് ഷൗക്കത്ത്. ഷൗക്കത്തിന് സ്ഥാനമാനങ്ങൾ നൽകുക എന്നത് ആര്യാടൻ മുഹമ്മദിന് നൽകുന്നതിന് തുല്യമാണ്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാർഥി നിർണയം. അൻവർ യുഡിഎഫ് മുന്നണിയുടെ ഭാഗമാകും.അദ്ദേഹത്തിന്റെ താൽപര്യങ്ങൾ പരമാവധി സംരക്ഷിച്ചുകൊടുക്കാൻ ഞങ്ങൾക്ക് താൽപര്യമുണ്ട്'..കെ.സുധാകരൻ പറഞ്ഞു.

അതേസമയം, അൻവർ ഒറ്റക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.


TAGS :

Next Story