Quantcast

സർവകലാശാലകളിലെ നിയമനം പി.എസ്.സിക്ക് വിടണം: വി.ഡി സതീശൻ

''സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാനാണ് സർക്കാർ നീക്കം''

MediaOne Logo

Web Desk

  • Updated:

    2022-08-17 08:16:32.0

Published:

17 Aug 2022 7:24 AM GMT

സർവകലാശാലകളിലെ നിയമനം പി.എസ്.സിക്ക് വിടണം: വി.ഡി സതീശൻ
X

തിരുവനന്തപുരം: സർവകലാശാലകളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാനാണ് സർക്കാർ നീക്കം. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ് വി.സി നിയമനത്തിൽ പുതിയ ഭേദഗതി സർക്കാർ കൊണ്ടുവരുന്നതെന്നും സതീശൻ ആരോപിച്ചു.

അധ്യാപക നിയമനം സിപിഎമ്മിന് തീറെഴുതി കൊടുക്കുകയാണ്. നിയമനിർമ്മാണം നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കൂടാതെ വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളുടെ സമരത്തിന് പിന്തുണയറിയിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . തീരശോഷണം തടയാനായി യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി നടപ്പിലാക്കാൻ എൽഡി എഫ് സർക്കാർ ശ്രമിക്കുന്നില്ലെന്നും, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള തീര ശോഷണം ഗുരുതരമായ പ്രശ്‌നമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ചാൻസിലറായ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. വി.സിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ തീരുമാനിക്കും. കൂടാതെ സർക്കാർ പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനേയും ഉൾപ്പെടുത്താനാണ് തീരുമാനം.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരിക്കും സമിതി കൺവീനർ,സർക്കാർ, സിൻഡിക്കേറ്റ്,ഉന്നതവിദ്യാഭ്യാസ കൗൺസിൽ എന്നിവയുടെ പ്രതിനിധികളുടെ ബലത്തിൽ സർക്കാരിന് സമിതിയിൽ മേൽക്കൈ കിട്ടും. ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നൽകുന്ന മൂന്ന് പേരുടെ പാനലിൽ നിന്നാകണം ഗവർണർ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ട് വരുന്നുന്നുണ്ട്. ഇതോടെ വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയും.

TAGS :

Next Story