Quantcast

മലപ്പുറത്ത് കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം; മുസ്‍ലിം ലീഗിന് തലവേദന

യു.ഡി.എഫ് കൺവെൻഷൻ പോലും സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് പലയിടത്തും

MediaOne Logo

Web Desk

  • Published:

    28 March 2024 5:06 AM GMT

മലപ്പുറത്ത് കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം; മുസ്‍ലിം ലീഗിന് തലവേദന
X

മലപ്പുറം: ജില്ലയിൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം മുസ്ലിം ലീഗിന് തലവേദനയാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ യു.ഡി.എഫ് പ്രവർത്തനം ശ്കതമാക്കേണ്ട സമയത്താണ് കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുറുകിയത്‌. ഇതോടെ യു.ഡി.എഫ് കൺവെൻഷനുകൾ പോലും സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് ജില്ലയിൽ പലയിടത്തും. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.

മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമാണ്. ഇരു വിഭാഗത്തെയും ഒരുമിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗ് . ഒരു വിഭാഗത്തെ കൂടെ കൂടെട്ടുമ്പോൾ മറുവിഭാഗം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ മാറിനിൽക്കും. പലയിടങ്ങളിലും യു.ഡി.എഫ് കൺവെൻഷനുകളിൽ ഒരു വിഭാഗത്തെ പങ്കെടുപ്പിച്ചാൽ മറുവിഭാഗം തടയുമെന്ന് ഭീഷണി മുഴക്കിയതോടെ കൺവെൻഷനുകൾ പോലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല.

മുസ്ലിം ലീഗിന്റെ സ്ഥാനാർഥികൾ മത്സരിക്കുന്ന ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന്റെ ഈ പ്രശ്നം നിലനിൽക്കുന്നതോടെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് നേതൃത്വം. ഈ സാഹചര്യത്തിൽ യു.ഡി.എഫ് സഖ്യവുമായി മുന്നോട്ടുപോകാൻ കഴിയില്ല എന്നാണ് പല പ്രാദേശിക ലീഗ് നേതാക്കളും നേതൃത്വത്തെ അറിയിച്ചത്.

ഇതോടെ ജില്ലയിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എങ്കിലും പരിഹരിക്കാനുള്ള തിരക്കിട്ട് പരിശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇടഞ്ഞുനിൽക്കുന്ന നേതാക്കന്മാരെ വീട്ടിൽ ചെന്നുകണ്ടാണ് പ്രശ്നത്തിനു പരിഹാരം കാണുന്നത്‌.

തെരഞ്ഞെടുപ്പാവുമ്പോൾ സ്വാഭാവികമായും കുറെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നും അത് ഞങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഞങ്ങൾ നേതാക്കന്മാരുടെ ഒരു സ്ഥിരം ജോലിയിതാണ്. ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പല സ്ഥലത്തായിട്ടും ഉണ്ടാകും. അത് അതാത് സ്ഥലത്ത് പോയി പരിഹരിച്ച് പോവുക എന്നുള്ളതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story