Quantcast

'അൻസിബയെ പോലുള്ളവർ നിവൃത്തികേട് കൊണ്ടായിരിക്കും പുറത്ത് വന്ന് കാര്യങ്ങൾ പറഞ്ഞത്'; അൻസിബക്ക് പിന്തുണയുമായി ആസിഫ് അലി

ഇത്തരം തർക്കങ്ങളിലേക്ക് ജാതി, മതപരമായ കാര്യങ്ങൾ നിർബന്ധപൂർവ്വം കൊണ്ടുവരാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും, അവിടെ കോമൺ സെൻസും ബുദ്ധിയും ഉപയോഗിച്ച് വേണം റിയാക്ട് ചെയ്യാനെന്നും താരം ഓർമ്മിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    31 May 2026 10:40 PM IST

അൻസിബയെ പോലുള്ളവർ നിവൃത്തികേട് കൊണ്ടായിരിക്കും പുറത്ത് വന്ന് കാര്യങ്ങൾ പറഞ്ഞത്; അൻസിബക്ക് പിന്തുണയുമായി ആസിഫ് അലി
X

കൊച്ചി: താരസംഘടനയായ 'അമ്മ'യിലുണ്ടായ ആഭ്യന്തര തർക്കങ്ങളിൽ നടി അൻസിബ ഹസ്സന് പരസ്യ പിന്തുണയുമായി നടൻ ആസിഫ് അലി. സംഘടനയിലെ പ്രശ്നങ്ങൾ പുറത്തുപറയാൻ അൻസിബയെപ്പോലുള്ളവർ നിർബന്ധിതരായത് നിവർത്തികേടുകൊണ്ടായിരിക്കാമെന്ന് ആസിഫ് അലി പറഞ്ഞു. ജാതി-മത വിഷയങ്ങൾ ഉയർന്നു വരുമ്പോൾ സാമാന്യബുദ്ധി ഉപയോഗിച്ച് പ്രതികരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ തീരണമെന്നാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. അതിനുള്ള ഒരു സ്പേസ് അവിടെയുണ്ട്. എന്നാൽ അതിൽ തീരാതെ വരുമ്പോഴായിരിക്കാം അൻസിബയെപ്പോലെയുള്ളവർ കാര്യങ്ങൾ പബ്ലിക് ആയി പറയുന്നത്. അതിനെ നമ്മൾ ഗൗരവമായിട്ട് തന്നെ അഡ്രസ്സ് ചെയ്യണം.' - ആസിഫ് അലി വ്യക്തമാക്കി.

ഇത്തരം തർക്കങ്ങളിലേക്ക് ജാതി, മതപരമായ കാര്യങ്ങൾ നിർബന്ധപൂർവ്വം കൊണ്ടുവരാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും, അവിടെ കോമൺ സെൻസും ബുദ്ധിയും ഉപയോഗിച്ച് വേണം റിയാക്ട് ചെയ്യാനെന്നും താരം ഓർമ്മിപ്പിച്ചു. ഇത്തരം വിഷയങ്ങൾ എല്ലാ വേദികളിലും ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ആസിഫ് അലി പറഞ്ഞു.

സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളെക്കുറിച്ചും താരം ആശങ്ക പ്രകടിപ്പിച്ചു. ജാതി-മത ചിന്തകൾ പഴയ കാലഘട്ടത്തിൽ മാത്രമുണ്ടായിരുന്ന പ്രശ്നമാണെന്നാണ് നമ്മൾ വിചാരിച്ചത്. എന്നാൽ, പുതിയ കാലഘട്ടത്തിൽ ഇത് വളരെ ശക്തിയോട് കൂടി തിരിച്ചുവന്നിരിക്കുകയാണ്. ഇത്തരം വിഷയങ്ങൾക്ക് താഴെ വരുന്ന സോഷ്യൽമീഡിയ കമന്‍റുകൾ പരിശോധിച്ചാൽ ആളുകളുടെ ചിന്താഗതി എത്രത്തോളമെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story