Quantcast

വടകരയിൽ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് നേരെ മർദനം

ആക്രമണത്തിൽ രണ്ട് നേഴ്‌സുമാർക്കും പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2025-07-08 16:24:26.0

Published:

8 July 2025 9:44 PM IST

വടകരയിൽ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് നേരെ മർദനം
X

കോഴിക്കോട്: വടകര മണിയൂരിൽ ഡോക്ടർക്ക് നേരെ മർദനം. അടക്കുണ്ട് കടവിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ ഗോപുകൃഷ്ണന് നേരെയാണ് ആറംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ രണ്ട് നേഴ്‌സുമാർക്കും പരിക്കേറ്റു.

തലയ്ക്ക ഗുരുതര പരിക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തിപരമായ വിഷയങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തു.

TAGS :

Next Story