Quantcast

പത്തനംതിട്ട പന്തളം അമൃത വിദ്യാലയത്തിലും പാദപൂജ;നൂറോളം വിദ്യാർഥികൾ പങ്കെടുത്തു

വർഷങ്ങളായി തുടർന്നുവരുന്ന ചടങ്ങാണെന്ന് സ്‌കൂൾ അധികൃതർ പറയുന്നു

MediaOne Logo

Web Desk

  • Published:

    14 July 2025 12:40 PM IST

പത്തനംതിട്ട പന്തളം അമൃത വിദ്യാലയത്തിലും പാദപൂജ;നൂറോളം വിദ്യാർഥികൾ പങ്കെടുത്തു
X

പത്തനംതിട്ട: പത്തനംതിട്ട പന്തളം അമൃത വിദ്യാലയത്തിലും പാദപൂജ നടന്നു. നൂറോളം വിദ്യാർഥികൾ പാദപൂജയിൽ പങ്കെടുത്തു. വർഷങ്ങളായി തുടർന്നുവരുന്ന ചടങ്ങാണെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.

ഗുരുപൂജ അനുഷ്ഠാനത്തിന്റെ ഭാഗമായാണ് പന്തളം അമൃത വിദ്യാലയത്തിൽ പാദപൂജ നടത്തിയത്. അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ.

സംസ്ഥാനത്ത് വിവിധ സ്‌കൂളുകളിൽ നടന്ന പാദപൂജയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അമൃത വിദ്യാലയത്തിലും പൂജ നടന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.

എന്നാൽ സ്‌കൂളുകളിലെ പാദപൂജയെ അനുകൂലിക്കുന്ന നിലപാടായിരുന്നു ഗവർണർ ആർലേക്കറിന്റേത്. ഗുരുപൂജ നമ്മുടെ സംസ്‌കാരമാണെന്നും സംസ്‌കാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും ആർലേക്കർ പറഞ്ഞു. ഇതിനെതിരെയും വിമർശനമുയർന്നിരുന്നു.

TAGS :

Next Story