Quantcast

കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിനു നേരെ ആക്രമണം

മിക്കയിടങ്ങളിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാവുന്ന സ്ഥിതി വിശേഷം സംസ്ഥാനത്തുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-12 03:10:31.0

Published:

12 Jan 2022 3:09 AM GMT

കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിനു നേരെ ആക്രമണം
X

കോഴിക്കോട് കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺ്ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ഓഫീസിന് സമീപമുള്ള കൊടിമരവും ജനൽ ചില്ലുകളും അക്രമകാരികൾ തകർത്തിട്ടുണ്ട്. ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപകമായ അക്രമവും പ്രതിഷേധവും നടന്നിരുന്നു.

കൊയിലാണ്ടിയിലൂടെ ധീരജിന്റെ വിലാപയാത്ര കടന്നു പോയതിനു പിന്നാലെയായിരുന്നു കോൺഗ്രസ് ഓഫീസിനു നേരേ ആക്രമണമുണ്ടായത്. അതേസമയം എടച്ചേരിയിലെയും പയ്യോളിയിലും ചിങ്ങപുരത്തും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. മിക്കയിടങ്ങളിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാവുന്ന സ്ഥിതി വിശേഷം സംസ്ഥാനത്തുണ്ട്. കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിനു നേരെയുണ്ടായ അക്രമത്തെ തുടർന്ന് പ്രവർത്തകർ പ്രകടനമായെത്തി കൊടിമരം പുനഃസ്ഥാപിക്കുകയായിരുന്നു.

TAGS :

Next Story