Quantcast

കുത്തനേയുള്ള ഇറക്കത്തില്‍ നിയന്ത്രണം പോയി; ഓട്ടോറിക്ഷ വീടിന് മുന്നിലേക്ക് മറിഞ്ഞ് അപകടം

രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഓട്ടോയിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു.

MediaOne Logo

Web Desk

  • Updated:

    2023-08-30 07:23:45.0

Published:

30 Aug 2023 12:48 PM IST

Auto rickshaw, accident, trivandrum
X

തിരുവനന്തപുരം കടയ്ക്കാവൂർ തൊപ്പി ചന്തയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീടിന് മുന്നിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഓട്ടോയിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കടയ്ക്കാവൂർ തൊപ്പി ചന്ത മേഖലയില്‍ അപകടം തുടര്‍ക്കഥയാണ്. സ്ഥിരമായി അപകടങ്ങളുണ്ടാകുന്നതായി നാട്ടുകാര്‍ പരാതി ഉന്നയിക്കുന്ന കുത്തനേയുള്ള ഇറക്കത്തില്‍ വെച്ചാണ് ഈ അപകടവുമുണ്ടായത്. ഇറക്കം ഇറങ്ങി വന്ന ഓട്ടോ നിയന്ത്രണം വിട്ട് വീട്ടിന്‍റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. തിരുവനന്തപുരം കവലയൂര്‍ സ്വദേശികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍.

TAGS :

Next Story