Quantcast

മീഡിയവണിന് വീണ്ടും പുരസ്‌കാരം; കൊയിലാണ്ടി ഫിലിം ഫാക്‌ടറി അവാർഡ് സ്പെഷ്യൽ കറസ്പോൺഡന്റ് ഷിദ ജഗതിന്

റെയിൽവെ ലൈൻ മുറിച്ചു കടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ കുറിച്ചുള്ള വാർത്തക്കാണ് പുരസ്കാരം

MediaOne Logo

Web Desk

  • Published:

    16 March 2023 9:44 AM GMT

shida jagath_award
X

കോഴിക്കോട്: കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് രണ്ടാമത് ദൃശ്യ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സാമൂഹിക പ്രതിബദ്ധത വാർത്ത പുരസ്‌കാരത്തിന് മീഡിയവൺ- സ്പെഷ്യൽ കറസ്പോൺഡന്റ് ഷിദ ജഗത് അർഹയായി. റെയിൽവെ ലൈൻ മുറിച്ചു കടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ കുറിച്ചുള്ള വാർത്തക്കാണ് പുരസ്കാരം.

'ജീവനിൽ കൊതിയില്ലേ' എന്ന ശീർഷകത്തിലാണ് കോഴിക്കോട് റെയിൽവേ ലൈൻ മുറിച്ചുകടക്കുന്ന വിദ്യാർഥികൾ അടക്കമുള്ളവരുടെ അവസ്ഥ തുറന്നുകാട്ടിയത്.

TAGS :

Next Story