Quantcast

മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ല- കേന്ദ്ര സർക്കാർ

വായ്പ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ

MediaOne Logo

Web Desk

  • Published:

    8 Oct 2025 12:12 PM IST

മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ല- കേന്ദ്ര സർക്കാർ
X

കൊച്ചി: മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. വായ്പ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാറിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേസ് െൈഹക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

റിസർവ് ബാങ്കിന്റെ നയപ്രകാരം ദുരന്തബാധിത പ്രദേശങ്ങളിൽ ബാങ്കു വായ്പകൾ പൂർണ്ണമായി എഴുതിതള്ളാൻ വ്യവസ്ഥയില്ല, 2015 ലെ ബാങ്കേഴ്‌സ് കോൺഫറൻസിൽ ഉണ്ടാക്കിയ ധാരണപ്രകാരം ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൊറട്ടോറിയം അനുവദിക്കാനുള്ള അധികാരം മാത്രമാണ് റിസർവ് ബാങ്ക് നൽകുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.

കേസ് പരിഗണിച്ച ഘട്ടങ്ങളിലെല്ലാം വായപ എഴുതിതള്ളുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് കൃത്യമായമറുപടി ഉണ്ടായിരുന്നില്ല. നിലപാട് വ്യക്തമാക്കാത്തതിൽ പലതവണ കേന്ദ്ര സർക്കാറിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരിഗണിക്കുന്നതിന് മുമ്പാണ് നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

കേരള ബാങ്ക് ഉൾപ്പടെ വായ്പകൾ എഴുതി തള്ളിയപ്പോഴും ദേശസാൽകൃത ബാങ്കുകൾ വായ്പകൾ എഴുതി തള്ളാൻ തയ്യാറായിരുന്നില്ല. പല ബാങ്കുകളും ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് വായ്പകളുടെ മാസ അടവ് തിരിച്ച്ുപിടിക്കുകയും ചെയ്തിരുന്നു.


TAGS :

Next Story