ആലപ്പുഴ മാരാരിക്കുളത്ത് ബാർ ജീവനക്കാരന് കുത്തേറ്റു
കഞ്ഞിക്കുഴി എസ്എസ് ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്.

ആലപ്പുഴ: മാരാരിക്കുളത്ത് ബാർ ജീവനക്കാരന് കുത്തേറ്റു. മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി എസ്എസ് ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്. പ്രതി മാരാരിക്കുളം സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രമോദ് ബാറിനുള്ള മദ്യപിച്ച് ബഹളമുണ്ടാക്കിയത് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം. വൈകിട്ട് ആറു മണിയോടെ സന്തോഷ് ജോലിയിൽ പ്രവേശിക്കാനായി ബാറിലേക്ക് എത്തുമ്പോഴാണ് പ്രമോദ് ആക്രമിച്ചത്. കുത്തേറ്റ പ്രമോദിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

