ആലപ്പുഴയിൽ എൻഡിഎയിൽ പൊട്ടിത്തെറി; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഡിജെഎസ്
ആവശ്യപ്പെട്ട സീറ്റുകൾ നൽകുന്നില്ലെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് സന്തോഷ് ശാന്തി മീഡിയവണിനോട്

ആലപ്പുഴ: ആലപ്പുഴയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്. തങ്ങൾ ആവശ്യപ്പെട്ട സീറ്റുകൾ നൽകുന്നില്ലെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സന്തോഷ് ശാന്തി മീഡിയവണിനോട് പറഞ്ഞു. മുന്നണി മര്യാദ കാണിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
എൻഡിഎയെ ജില്ലാ ഘടകത്തിൽ സീറ്റ് വിഭജനത്തിൽ ധാരണകളുണ്ടായിരുന്നു. അത് പ്രകാരം മത്സരിക്കേണ്ട സീറ്റുകളുടെ ലിസ്റ്റ് ജില്ലാ ഘടകത്തിന് നൽകുകയും ചെയ്തു. എന്നാൽ ചർച്ചകളൊന്നും ഇല്ലാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു. തങ്ങൾ ആവശ്യപ്പെട്ട പല സീറ്റുകളിലും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതിൽ വലിയ അതൃപ്തിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സീറ്റ് വിട്ട് നൽകാത്ത സാഹചര്യത്തിൽ ആ സീറ്റുകളിൽ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് പ്രാദേശികതലത്തിലുള്ള അഭിപ്രായം. എന്നാൽ മുന്നണി സംവിധാനം എന്ന നിലയിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ട്. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സന്തോഷ് ശാന്തി പറഞ്ഞു
Adjust Story Font
16

