കേരള സർവകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ: എസ്എഫ്ഐ പ്രതിഷേധനത്തിനിടയിൽ സംഘർഷം
ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചതിൽ പ്രതിഷേധം. സർവകലാശാല രജിസ്ട്രാർ വേദിയിൽ എത്തി ചിത്രം മാറ്റണമെന്നാവശ്യപ്പെട്ടിട്ടും മാറ്റാത്തതിലാണ് പ്രതിഷേധം. ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിലാണ് ആർഎസ്എസിന്റെ പരിപാടികൾ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം വെച്ചത്.
സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. പരിപാടിയിൽ വച്ച ചിത്രം സർവ്വകലാശാല നിയമാവലിക്ക് ചേരുന്നതല്ലെന്ന് രജിസ്ട്രാർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ തടഞ്ഞുനിർത്തി പൊലീസ്. വനിതാ പ്രവർത്തകരെയടക്കം അറസ്റ്റ് ചെയ്യാൻ നീക്കം.
Next Story
Adjust Story Font
16

