ഗവർണർ പങ്കെടുക്കുന്ന കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം
ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം വെച്ചിരിക്കുന്നത്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ സെന്റ് ഹാളിൽ ഭാരതാംബ ചിത്രം. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്. ശ്രീ അനന്തപത്മനാഭ സേവാസമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർവകലാശാല രജിസ്ട്രാർ പരിപാടി നടക്കുന്ന വേദിയിലെത്തി ഭാരതാംബ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ മാറ്റാൻ തയ്യാറായില്ല. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടി റദ്ദാക്കണമെന്നും രജിസ്ട്രാർ ആവശ്യപ്പെട്ടു. സർവകലാശാലയിലും ഹാളിന് പുറത്തും വൻ പോലീസ് വിന്യസം.
സെനറ്റ് ഹാളിൽ ചിത്രം വെച്ചതിനെ തുടർന്ന് എസ്എഫ്ഐ പുറത്ത് പ്രതിഷേധം നടത്തിനിരിക്കുന്നതിനിടയിലാണ് രജിസ്ട്രാർക്ക് പരാതി നൽകിയത്. പരാതിയെ തുടർന്ന് ചിത്രം മാറ്റണമെന്ന് റെജിസ്ട്രർ ആവശ്യപ്പെടുകയായിരുന്നു. വർഷങ്ങളായി ഇത്തരം ചിത്രങ്ങൾ വെച്ച് തന്നെയാണ് ശ്രീ അനന്തപത്മനാഭ സേവാസമിതി പരിപാടികൾ സംഘടിപ്പിക്കാറുള്ളതെന്ന് സംഘാടകർ പറഞ്ഞു. ഗവർണറുടെ നിർദേശ പ്രകാരമല്ല സംഘടനയുടെ തീരുമനമാണ് പടം വെച്ചത് എന്നും സംഘാടകർ. സർവ്വകലാശാലയുടെ പരമാധികാരം സെനറ്റിനാണ്. അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോകണം. മതേതരമല്ലാത്ത ഒരു ചിഹ്നങ്ങളും അനുവദിക്കില്ല എന്നും ഇതിനെതിരെ എസ്എഫ്ഐ പ്രതിഷേധിക്കുമെന്നും ഷിജു ഖാൻ.
Adjust Story Font
16

