പാലക്കാട് വൻ ലഹരി വേട്ട; ഒന്നര കിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ് സരിത എന്നിവരാണ് പിടിയിലായത്.

പാലക്കാട്: പാലക്കാട് കോങ്ങാട് പൊലീസിന്റെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായാണ് യുവതിയേയും യുവാവിനേയും പിടികൂടിയത്. മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ് സരിത എന്നിവരാണ് പിടിയിലായത്.
പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു ലഹരി വിൽപനയെന്ന് പൊലീസ്പറഞ്ഞു. ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്.
watch video:
Next Story
Adjust Story Font
16

