Quantcast

ആലപ്പുഴയില്‍ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർ മരിച്ചു

അമ്പലപ്പുഴ സ്വദേശി അനന്തു, കരൂർ സ്വദേശി അഭിജിത്ത് എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    25 Jun 2023 11:11 AM IST

ആലപ്പുഴയില്‍ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർ മരിച്ചു
X

ആലപ്പുഴ: പുന്നപ്രയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.അമ്പലപ്പുഴ സ്വദേശി അനന്തു, കരൂർ സ്വദേശി അഭിജിത്ത് എന്നിവരാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേശീയ പാതയിൽ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് ഗ്യാസുമായി പോകുകയായിരുന്ന ലോറിയും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കളത്തട്ട് ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കടക്കുകയായിരുന്നു ബൈക്ക്. ബൈക്കില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ അനന്തു, അഭിജിത്ത് എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല.


TAGS :

Next Story