റോഡ് വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് വികസനത്തിന്റെ ഭാഗമായിയെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30 )ആണ് മരിച്ചത്.
പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് ബുള്ളറ്റിൽ വരുന്ന സമയത്താണ് അപകടം നടന്നത്.
Next Story
Adjust Story Font
16

