മലപ്പുറം തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ ബൈക്ക് യാത്രികനെ കണ്ടെത്താനായില്ല
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്

മലപ്പുറം: തലപ്പാറയിൽ കാറ് ഇടിച്ചു തോട്ടിൽ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല.വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ്ന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടില്‍ വീഴുകയായിരുന്നു. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തുകയാണ്.തോട്ടില്‍ ശക്തമായ കുത്തൊഴുക്കും ശക്തമായ മഴയുമാണ് തിരച്ചിലിന് തടസ്സമാകുന്നത്. തിരൂരങ്ങാടി പൊലീസും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
Next Story
Adjust Story Font
16

