നോട്ടക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് പൊന്നാനിയിൽ ബോർഡ്
പുതുപൊന്നാനി 44-ാം വാർഡ് സഖാക്കൾ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്

മലപ്പുറം: പൊന്നാനി മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എൽഡിഎഫ് സ്ഥാനാർഥിയായി എം.കെ. സക്കീറിനെ നിശ്ചയിച്ചതിനെതിരെ പുതുപൊന്നാനിയിൽ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. 'പുതുപൊന്നാനി 44-ാം വാർഡ് സഖാക്കൾ' എന്ന പേരിൽ മണ്ഡലത്തിൽ പുതിയ പോസ്റ്ററുകൾ ഉയർന്നു.
അടിമകളാകാൻ തങ്ങൾ തയ്യാറല്ലെന്നും ചങ്ങലകളാൽ ബന്ധിതരല്ലെന്നുമാണ് പോസ്റ്ററിലെ പ്രധാന വാചകം. പാർട്ടിയുടെയും മുന്നണിയുടെയും നിലവിലെ തീരുമാനങ്ങളോടുള്ള കടുത്ത അമർഷമാണ് ഇതിലൂടെ പ്രകടമാകുന്നത്. ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് 'നോട്ട'യ്ക്കായിരിക്കുമെന്ന് സഖാക്കൾ ഈ പോസ്റ്ററിലൂടെ പരസ്യമായി പ്രഖ്യാപിക്കുന്നു.
മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദൻ, ചെഗുവേര, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികൾ വായിക്കാൻ നിർബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്.
Adjust Story Font
16

