ബോംബ് ഭീഷണി; കൊച്ചി-ഡൽഹി ഇൻഡിഗോ വിമാനം നാഗ്പൂരിലിറക്കി
രാവിലെ 9.31ന് കൊച്ചിയിൽ നിന്ന് ഡൽഹിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ഇ-മെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്

ന്യൂഡൽഹി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് വിമാനം അടിയന്തരമായി നാഗ്പുരിൽ ലാൻഡ് ചെയ്തു.
പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിച്ചെന്നും അന്വേഷണം നടക്കുന്നുവെന്നും നാഗ്പുർ ഡിസിപി ലോഹിത് മാദാനി പറഞ്ഞു.
രാവിലെ 9.31ന് കൊച്ചിയിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ഇ-മെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിക്ക് പോകുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16

