Quantcast

ആലപ്പുഴ ഇരവുകാട് നിന്നും ബോംബും മാരകായുധങ്ങളും ലഹരിമരുന്നും പിടികൂടി

20 ഗ്രാം എംഡിഎംഎയും കഞ്ചാവും ലഹരി ഗുളികകളും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് രണ്ടുപേരെ പൊലീസ് പിടികൂടി. സംഘത്തിലെ ബാക്കിയുള്ളവർ രക്ഷപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    4 Jun 2022 7:58 AM IST

ആലപ്പുഴ ഇരവുകാട് നിന്നും ബോംബും മാരകായുധങ്ങളും ലഹരിമരുന്നും പിടികൂടി
X

ആലപ്പുഴ: ഇരവുകാട് നിന്നും ബോംബും മാരകായുധങ്ങളും ലഹരിമരുന്നും പിടികൂടി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ സംഘമാണെന്നാണ് പൊലീസ് നിഗമനം. ബൈപാസിന് സമീപം ഇരവുകാടുള്ള വീട്ടിലായിരുന്നു നാർക്കോടിക് സെല്ലിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ നാടൻ ബോംബുകൾക്കൊപ്പം ബോംബ് ഉണ്ടാക്കാനുള്ള വെടിമരുന്നും കണ്ടെത്തി. വടിവാൾ, കത്തി തുടങ്ങിയ മരകായുധങ്ങളും പിടിച്ചെടുത്തു.

20 ഗ്രാം എംഡിഎംഎയും കഞ്ചാവും ലഹരി ഗുളികകളും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് രണ്ടുപേരെ പൊലീസ് പിടികൂടി. സംഘത്തിലെ ബാക്കിയുള്ളവർ രക്ഷപ്പെട്ടിരുന്നു. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ആക്രമണം ലക്ഷ്യമിട്ട് ഈ വീട്ടിൽ താമസിച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഇവരെക്കുറിച്ചുള്ള സൂചന കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

TAGS :

Next Story