Quantcast

'ഒരു മാറ്റവുമില്ല'; മൂന്ന് വർഷം മുൻപുള്ള ചോദ്യപേപ്പർ ആവർത്തിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

ഒരു ചോദ്യം മാത്രം വാക്കുകൾ മാറ്റി അവതരിപ്പിച്ചു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം മൂന്ന് വർഷം മുൻപുള്ള അതേ ചോദ്യങ്ങൾ തന്നെയാണ്

MediaOne Logo

Web Desk

  • Published:

    25 Aug 2022 1:13 AM GMT

ഒരു മാറ്റവുമില്ല; മൂന്ന് വർഷം മുൻപുള്ള ചോദ്യപേപ്പർ ആവർത്തിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
X

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. 2019ൽ നടത്തിയ എംഎഡ് ഫിലോസഫി പരീക്ഷയുടെ ചോദ്യപേപ്പറാണ് ഈ വർഷവും ആവർത്തിച്ചിരിക്കുന്നത്. ഇന്നലെയാണ് പരീക്ഷ നടന്നത്. ഒരു ചോദ്യം മാത്രം വാക്കുകൾ മാറ്റി അവതരിപ്പിച്ചു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം മൂന്ന് വർഷം മുൻപുള്ള അതേ ചോദ്യങ്ങൾ തന്നെയാണ്. സർവകലാശാലക്ക് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story