Quantcast

തിരുവനന്തപുരം നഗരൂരിൽ വാഹനാപകടം; അച്ഛനും മകനും മരിച്ചു

കാർ യാത്രികരായ പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാഫ്, ജാഫർ ഖാൻ എന്നിവരെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

MediaOne Logo

Web Desk

  • Published:

    21 Aug 2022 6:17 AM IST

തിരുവനന്തപുരം നഗരൂരിൽ വാഹനാപകടം; അച്ഛനും മകനും മരിച്ചു
X

തിരുവനന്തപുരം: ജില്ലയിലെ നഗരൂരിലുണ്ടായ വാഹനപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. നഗരൂർ പൊയ്കവിള മുണ്ടയിൽകോണം സ്വദേശി പ്രദീപും 8 വയസുള്ള മകൻ ശ്രീദേവുമാണ് മരിച്ചത്. രാത്രി എട്ടരയോടെ ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരിക്കുന്നു. മൂത്ത മകൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. കാർ യാത്രികരായ പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാഫ്, ജാഫർ ഖാൻ എന്നിവരെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story