Quantcast

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കുറ്റിപ്പുറം-തൃശൂർ പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ രാത്രി 12 മണിയോടെയാണ് സംഭവം.

MediaOne Logo

Web Desk

  • Published:

    14 Sept 2023 12:55 PM IST

car that was running in Changaramkulam was burnt
X

മലപ്പുറം: ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കത്തുന്ന കാറിൽനിന്ന് തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. കുറ്റിപ്പുറം-തൃശൂർ പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ രാത്രി 12 മണിയോടെയാണ് സംഭവം. ചാലിശ്ശേരി സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് കത്തിയത്.

ഓടിക്കൊണ്ടിരുന്ന കാറ് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് കാറ് തടഞ്ഞ് വിവരം അറിയിച്ചത്. ഉടനെ കാർ നിർത്തി എഞ്ചിൻ ഓഫാക്കി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേർന്നാണ് തീ അണച്ചത്.

TAGS :

Next Story