Quantcast

ഡിവൈഡർ തല്ലിത്തകർത്തു: അനിൽ അക്കരയ്‌ക്കെതിരെ കേസ്

കരാർ കമ്പനിയുടെ പരാതിയിൽ പേരാമംഗലം പോലീസ് ആണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-11-07 12:52:18.0

Published:

7 Nov 2025 5:14 PM IST

ഡിവൈഡർ തല്ലിത്തകർത്തു: അനിൽ അക്കരയ്‌ക്കെതിരെ കേസ്
X

തൃശൂർ: തൃശൂർ- കുന്നംകുളം ഡിവൈഡർ തല്ലിത്തകർത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരക്കെതിരെ പൊലീസ് കേസെടുത്തു. കരാർ കമ്പനിയുടെ പരാതിയിൽ പേരാമംഗലം പോലീസ് ആണ് കേസെടുത്തത്. 19160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും പൊതുമുതൽ നശിപ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടി നടന്ന നടപടിയെന്നും എഫ്ഐആർ. പിഡബ്ല്യുഡി റോഡിൽ യൂ ടേൺ അടച്ചതിലാണ് അനിൽ അക്കരയുടെ പ്രകോപനം. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത് .

തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യൂടേൺ എടുത്തു വരേണ്ട അവസ്ഥയാണ്.ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിൽ അക്കരയുടെ നടപടി. വാഹനത്തിൽ അതുവഴി എത്തിയ അനിൽ, തൊഴിലാളികളുടെ കൈയിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് യുടേൺ തല്ലി തകർക്കുകയായിരുന്നു.

TAGS :

Next Story