Quantcast

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരണം ഹൈക്കോടതി നിരോധിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    8 Nov 2025 9:55 AM IST

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം;  ജസ്ന സലീമിനെതിരെ കേസ്
X

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കേസ്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ ആണ് നടപടി. പടിഞ്ഞാറേ നടയിലാണ് റീൽസ് ചിത്രീകരണം നടന്നത്.

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരണം ഹൈക്കോടതി നേരത്തെ നിരോധിച്ചിരുന്നു. കലാപ ആഹ്വാനത്തിനാണ് കേസ്.വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി.

നേരത്തെ നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. സെലിബ്രിറ്റികളോ വ്‌ളോഗർമാരോ നടപ്പന്തലിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയോ സാമൂഹ്യമാധ്യമങ്ങളിലോ പങ്കുവെക്കരുതെന്നായിരുന്നു വിധി

TAGS :

Next Story