Quantcast

കോഴിക്കോട് കാർ യാത്രികരെ ആക്രമിച്ച സംഭവത്തിൽ പത്ത് പേർക്കെതിരെ കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടപടി.

MediaOne Logo

Web Desk

  • Updated:

    2025-04-21 04:20:35.0

Published:

21 April 2025 9:49 AM IST

Case against ten people in Kozhikode car passenger attack case
X

കോഴിക്കോട്: കല്ലാച്ചി വളയം റോഡിൽ കാർ യാത്രികരെ ആക്രമിച്ച സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തു. കാർ യാത്രികയായ യുവതിയുടെ പരാതിയിൽ വളയം പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടപടി.

കാർ യാത്രികരും ചെക്യാട് സ്വദേശികളുമായ നിതിൻ ലാൽ, ഭാര്യ ആതിര‌, ഏഴുമാസം പ്രായമുള്ള മകൾ നിതാര, മുസ്‌ലിം ലീഗ് നേതാവ് അഹമ്മദ് കുറുവയിൽ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അക്രമ സംഘത്തിൽ ഉള്ളവർ സഞ്ചരിച്ച താർ ജീപ്പ് കണ്ടെത്താൻ നടപടികൾ പൊലീസ് ആരംഭിച്ചു.




TAGS :

Next Story