Quantcast

'സ്ത്രീത്വത്തെ അപമാനിച്ചു'; കെഎസ്‌യു നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്

കർഷക കോൺഗ്രസ് നേതാവ് രാജേഷിനെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Published:

    13 March 2025 12:30 PM IST

Congress,KSU,kerala,latest malayalam news,ആലപ്പുഴ,കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി
X

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. കർഷക കോൺഗ്രസ് മീഡിയ സെൽ സംസ്ഥാന കോഡിനേറ്റർ ഭരണിക്കാവ് രാജേഷിനെതിരെയാണ് ആലപ്പുഴ വള്ളികുന്നം പൊലീസ് കേസെടുത്തത്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്ന സമയത്ത് രാജേഷ് അപമര്യാദയായി പെരുമാറിയെന്നും പരാതിയിലുണ്ട്.കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് കൂടിയാണ് രാജേഷ്.


TAGS :

Next Story