Quantcast

വീണ ജോര്‍ജിനെ ആക്രമിച്ചുവെന്ന കേസ്; തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2026-08-02 08:18:42

Published:

2 Aug 2026 8:23 AM IST

Attack on Minister Veena George is condemnable: Keli
X

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ അക്രമിച്ചുവെന്ന കേസില്‍ തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടങ്ങുന്ന പ്രത്യേകസംഘം കേസ് അന്വേഷിക്കും.

കണ്ണൂര്‍ എംഎല്‍എ ടി.ഒ മോഹനന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായിരുന്നത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിനിടെ വീണ ജോര്‍ജിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്.

വധശ്രമടക്കം 11 വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. മന്ത്രിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നായിരുന്നു എഫ്‌ഐആര്‍.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി അബ്ദുല്‍, വി.വി അക്ഷയ്, ബിനുല്‍ ബാലന്‍, സി.എച്ച് മുബാസ്, അഹമ്മദ് യാസിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വീണ ജോര്‍ജിന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോള്‍ പ്രതികള്‍ മുന്‍ മന്ത്രിയുടെ അടുത്തേക്ക് എത്തിയതിനോ ആയുധങ്ങള്‍ ഉപയോഗിച്ചതിനോ തെളിവുകള്‍ ലഭിച്ചിരുന്നില്ല.

നിലവില്‍ യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയതിന് ശേഷം പ്രതിപക്ഷത്തുള്ള നേതാക്കള്‍ പ്രതികളായ കേസുകളില്‍ തുടരന്വേഷണം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

നേരത്തെ ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച കേസിലും വിമാനത്തിലെ പ്രതിഷേധ കേസിലുമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

TAGS :

Next Story