Quantcast

'കേന്ദ്രം പലിശഭാരം അടിച്ചേൽപ്പിക്കുന്നു'; സപ്ലൈകോയും ഓണവിപണിയും ജനങ്ങൾക്ക് ആശ്വാസമെന്ന് മുഖ്യമന്ത്രി

ഭക്ഷ്യോൽപാദനത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-08-20 10:42:25.0

Published:

20 Aug 2023 10:21 AM GMT

കേന്ദ്രം പലിശഭാരം അടിച്ചേൽപ്പിക്കുന്നു; സപ്ലൈകോയും ഓണവിപണിയും ജനങ്ങൾക്ക് ആശ്വാസമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലക്കയറ്റം നിയന്ത്രിക്കാൻ ശ്രമിക്കേണ്ട കേന്ദ്ര സർക്കാർ ജനങ്ങളുടെ മേൽ പലിശഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൺസ്യൂമർഫെഡിന്റെ ഓണം വിപണി സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സപ്ലൈകോയും ഓണവിപണിയുമെല്ലാം ജനങ്ങൾക്ക് ആശ്വാസമാകുന്നു. ഭക്ഷ്യോൽപാദനത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻസംസ്ഥാന സർക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണമെന്ന് ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും. ഓണം ഫെയറില്‍ എത്തുന്ന ആളുകള്‍ക്ക് എല്ലാ സാധനങ്ങളും ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

കണ്ടെയ്നറില്‍ റോഡ് മാര്‍ഗം സാധനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നത് വൈകിയതാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള്‍ കുറയാന്‍ കാരണമെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. ആന്ധ്രയില്‍ നിന്ന് ജയ അരിയും മുളകും ഇന്നെത്തും. കടലയും മറ്റ് ഉല്‍പന്നങ്ങളും രാജസ്ഥാനടക്കമുള്ള സംസ്ഥാനത്ത് നിന്ന് എത്തുന്നതോടെ കേരളത്തിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റിലും അവശ്യസാധനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

എല്ലാ ജില്ലകളിലും ഓണം ഫെയര്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫെയറുകളില്‍ വലിയ ജനത്തിരക്കുള്ളതുകൊണ്ട് സാധനങ്ങള്‍ സ്റ്റോക്ക് ചെയ്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് മികച്ച വരുമാനമാണ് ഓണം ഫെയര്‍ മേളയില്‍ നിന്ന് വകുപ്പിന് ലഭിച്ചത്.

TAGS :

Next Story