ചേർത്തല ബിന്ദു തിരോധാനക്കേസില്‍ വഴിത്തിരിവ്; പ്രതി സെബാസ്റ്റ്യൻ കൊലപാതക കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്
സെബാസ്റ്റ്യനെ വേളാങ്കണ്ണിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

ആലപ്പുഴ:ചേർത്തല ബിന്ദു പത്മനാഭൻ തിരോധാനക്കേസിൽ വഴിത്തിരിവ്.കൊലപ്പെടുത്തിയെന്ന് പ്രതി സെബാസ്റ്റ്യൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കുറ്റസമ്മതമൊഴിയും കോടതിയിൽ ഹാജരാക്കി. സെബാസ്റ്റ്യനെ വേളാങ്കണ്ണിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ബിന്ദുവിന്റെ സ്വത്തുക്കൾ തട്ടാനടക്കം സെബാസ്റ്റ്യന് കേരളത്തിന് പുറത്ത് നിന്നും സഹായം ലഭിച്ചിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ആലപ്പുഴ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് തന്നെ പ്രതിയെ വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോകാനാണ് നീക്കം.ഇതിന് പുറമെ എറണാകുളം,കോട്ടയം,കുടുക്,കണ്ണൂര്‍,ബംഗളൂരു,കോയമ്പത്തൂർ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ബിന്ദുവും സെബാസ്റ്റ്യനും ഈ സ്ഥലങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്.ബിന്ദുവിനെ കൊലപ്പെടുത്തി മൃതദേഹം ഇതരസംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചുവെന്നാണ് സൂചന.
ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജൂലൈ 28 മുതല്‍ റിമാന്‍ഡിലായിരുന്നു സെബാസ്റ്റ്യൻ. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്. കുറ്റസമ്മതം ലഭിച്ചതോടെയാണ് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
Adjust Story Font
16

