സംസ്ഥാനത്ത് വീണ്ടും കോളറ മരണം: ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു
തലവടി നീരേറ്റുപുറം പുത്തൻപറമ്പിൽ പി.ജി രഘു ആണ് മരിച്ചത്

ആലപ്പുഴ:സംസ്ഥാനത്ത് കോളറ മരണം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയാണ് മരിച്ചത്.തലവടി സ്വദേശിരഘു പി.ജി (48) ആണ് മരിച്ചത്.കോളറ സ്ഥിരീകരിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രഘു.
ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

