അമ്മയുടെ അക്കൗണ്ടന്റായി തുടക്കം, 36-ാം വയസിൽ സ്വന്തം വിമാനം; ഞെട്ടിച്ച് സി.ജെ റോയ് എന്ന ബിസിനസ് അതികായകന്റെ മരണം
ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ ബംഗളൂരുവിലെ ഓഫീസിൽവെച്ചാണ് റോയ് സ്വയം നിറയൊഴിച്ച് മരിച്ചത്

കോഴിക്കോട്: 12-ാം വയസിൽ സ്വന്തം അമ്മയുടെ കൊച്ചു അക്കൗണ്ടന്റായി തുടങ്ങി ബിസിനസ് അതികായകനായി മാറിയ കഥയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടേത്. മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴും സ്വന്തമായൊരു ബിസിനസ് ആയിരുന്നു റോയിയുടെ മനസിലുണ്ടായിരുന്നത്. ആദ്യം പാർട്ട് ടൈം ആയി ബിസിനസ്. പിന്നീട് ജോലി രാജിവെച്ച് ഫുൾ ടൈം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക്.
കഴിവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് റോയ് ബിസിനസ് രംഗത്ത് വളർന്നത്. മാരുതിക്കും മുമ്പ് വന്ന ഡോൾഫിൻ എന്ന കാർ കൗതുകത്തോടെ നോക്കി നിന്നതായിരുന്നു റോയിയുടെ ബാല്യം. പിന്നീട് ലോകത്തിലെ തന്നെ മികച്ച കാറുകൾ റോയിയുടെ ഗാരേജിലെത്തി.
സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും തീർത്തും സാധാരണക്കാരനെപ്പോലെ പെരുമാറുന്ന പാവങ്ങളെ സഹായിക്കുന്ന വ്യക്തിയായിരുന്നു റോയ്. അഭിമുഖങ്ങളിലും പൊതുപരിപാടികളിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ചിരിച്ചു മാത്രം കണ്ടിട്ടുള്ള റോയിയുടെ ആത്മഹത്യ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ ബംഗളൂരുവിലെ ഓഫീസിൽവെച്ചാണ് റോയ് സ്വയം നിറയൊഴിച്ച് മരിച്ചത്.
Adjust Story Font
16

