Quantcast

സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തരുതെന്ന് ചിലർ ആഗ്രഹിക്കുന്നു അതിനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്: മുഖ്യമന്ത്രി

ഏതെങ്കിലും കാര്യത്തിൽ പ്രതിപക്ഷം പോസിറ്റീവ് സമീപനം എടുത്തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-24 06:51:59.0

Published:

24 Sept 2023 12:16 PM IST

സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തരുതെന്ന് ചിലർ ആഗ്രഹിക്കുന്നു അതിനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്: മുഖ്യമന്ത്രി
X

സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തരുതെന്ന് ചിലർ ആഗ്രഹിക്കുന്നു. ഇതിനായി വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങൾ എല്ലാം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

സർക്കാർ കൊണ്ടു വരുന്ന ഏത് കാര്യത്തെയും ധൂർത്ത് എന്ന പേരിട്ടാണ് പ്രതിപക്ഷം വിളിക്കുന്നത്. ഏതെങ്കിലും കാര്യത്തിൽ പ്രതിപക്ഷം പോസിറ്റീവ് സമീപനം എടുത്തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ സഹകരണ മേഖലയിലേക്ക് കേന്ദ്ര സർക്കാർ കഴുകൻ കണ്ണുവച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നിപ്പയെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു. അപ്പോഴും എല്ലാം ഭദ്രമാണ് എന്നല്ല അതിനർത്ഥം. ഒരിക്കൽ പോയി എന്ന് കരുതിയ രോഗങ്ങൾ തിരിച്ചു വരുന്നുണ്ട്. ഇതിന് ആരോഗ്യവിദഗ്ധർക്ക് പോലും ഉത്തരമില്ല. സീറോ സർവയലൻസ് പഠനം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് കേരളത്തിലുള്ള സ്ഥാപനങ്ങളെ തന്നെ നിയോഗിക്കും'- മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story