അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ലംഘിക്കാന്‍ നിര്‍ദേശം
വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു

തിരുവനന്തപുരം: കുട്ടികളുടെ ബാഗ് പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം തള്ളി മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നോ കൈവശം വയ്ക്കുന്നുണ്ടെന്നോ തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം. അതില്‍ ഒരു മടിയും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരെങ്കിലും വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കണം. സമ്പൂര്‍ണ്ണ ലഹരി മുക്ത കുടുംബം ആണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകള്‍ അടക്കം വ്യക്തം ആക്കിയിരുന്നു.
Next Story
Adjust Story Font
16

