Quantcast

കുതിരാൻ തുരങ്കം കണ്ട് ന്യൂയോർക്കിനെക്കാൾ ഗംഭീരമെന്നാണ് യുഎസിൽ നിന്ന് വന്ന ഒരു കുട്ടി പറഞ്ഞത്: മുഖ്യമന്ത്രി

രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo
കുതിരാൻ തുരങ്കം കണ്ട് ന്യൂയോർക്കിനെക്കാൾ ഗംഭീരമെന്നാണ് യുഎസിൽ നിന്ന് വന്ന ഒരു കുട്ടി പറഞ്ഞത്: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കുതിരാൻ തുരങ്കം കണ്ട് ന്യൂയോർക്കിനെക്കാൾ ഗംഭീരമെന്നാണ് അവിടെ കഴിയുന്ന ഒരു കുട്ടി പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ താമസിക്കുന്ന കോട്ടയത്തുകാരായ ഒരു കുടുംബം പാലക്കാട്ടേക്ക് പോവുകയായിരുന്നു. സെക്കണ്ടറി ക്ലാസിൽ പഠിക്കുന്നവനാണ് അവരുടെ മകൻ. കുതിരാൻ വഴി പോയപ്പോൾ ന്യൂയോർക്കിനെക്കാൾ മെച്ചപ്പെട്ടിരിക്കുകയാണല്ലോ അച്ഛാ എന്ന് പറയുന്ന അവസ്ഥയുണ്ടായി. ഇതാണ് നാടിന്റെ മാറ്റം.

ഇപ്പോൾ വയനാട് തുരങ്കപാതയുടെ നിർമാണത്തിലേക്ക് നീങ്ങുകയാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകുന്നു. നാട് വികസിക്കുന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ് നമ്മുടെ സംസ്ഥാനം. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് എല്ലാം കേരളത്തിലാണ് ഉണ്ടായത്. ആധുനിക വിജ്ഞാനം നമ്മൾ നേടുന്നു എന്നാണ് ഇത് കാണിക്കുന്നത്. വ്യാവസായികരംഗത്തും വൻ മാറ്റങ്ങളാണ് ഉണ്ടായത്. പൊതുവിദ്യാഭ്യാസ മേഖല തകർന്നിരിക്കുകയായിരുന്നു. അവിടെ നിന്ന് രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസം നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story