Quantcast

'നാല് സീറ്റിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാൻ മടിയില്ലാത്തവരാണ് കോൺഗ്രസ്'; അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

"കേരളത്തിന്റെ വികസനം തടയാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ തടയേണ്ടതില്ല എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്"

MediaOne Logo

Web Desk

  • Updated:

    2023-12-23 13:39:45.0

Published:

23 Dec 2023 1:28 PM GMT

CM Pinarayi Vijayan slams congress for their protest against Navakerala
X

തിരുവനന്തപുരം:കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാലോ മൂന്നോ സീറ്റിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാൻ മടിയില്ലാത്ത കൂട്ടരാണ് കോൺഗ്രസ്സ് എന്നും കേന്ദ്ര സർക്കാരിനെതിരെ അര അക്ഷരം പറയാൻ കോൺഗ്രസ്സ് നേതാക്കൾ ധൈര്യം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

"രണ്ടോ നാലോ സീറ്റിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാൻ മടിയില്ലാത്ത കൂട്ടരാണ് കോൺഗ്രസ്. അവർക്ക് ബിജെപിയെ നല്ലതുപോലെ പ്രീണിപ്പിക്കണം. അതിന്റെ ഭാഗമാണ് നടപടികളൊക്കെ. ബിജെപിയുടെ മനസ്സിൽ ഒരു തരത്തിലുള്ള നീരസവുമുണ്ടാകരുത്, കേരളം തകരുന്നെങ്കിൽ തകരട്ടെ എന്നതാണ് സമീപനം. കേരളത്തിന്റെ വികസനം തടയാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ തടയേണ്ടതില്ല എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതിന്റെ ഭാഗമായാണ് അവർ നവകേരള ബഹിഷ്‌കരിക്കാൻ പുറപ്പെട്ടത്. എല്ലാം ബിജെപിക്ക് വേണ്ടി എന്നതാണ് കോൺഗ്രസ് നയം. കോൺഗ്രസ് നേതാക്കളിൽ പലരും ബിജെപി അനുകൂല നിലപാട് പരസ്യമായി പറഞ്ഞവരാണല്ലോ". മുഖ്യമന്ത്രി വിമർശിച്ചു.

TAGS :

Next Story