Quantcast

വീട്ടിലെ സംഘർഷങ്ങൾ ഓഫീസിൽ വന്നു തീർക്കരുത്; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തലപ്പത്തുള്ളവരെയാണ് കീഴിൽ ഉള്ളവർ മാതൃകയാക്കേണ്ടതെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2025-04-25 14:12:15.0

Published:

25 April 2025 5:40 PM IST

വീട്ടിലെ സംഘർഷങ്ങൾ ഓഫീസിൽ വന്നു തീർക്കരുത്; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: മോശം ദൂഷ്യമുള്ള ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിലെ സംഘർഷങ്ങൾ ഓഫീസിൽ വന്നു തീർക്കരുത്. ഏതെങ്കിലും തരത്തിലുള്ള കറുത്ത പാട് വന്നുപോയാൽ തുടർന്നു ലഭിക്കേണ്ട അംഗീകാരത്തിന് തടസമാകും. ആ ധാരണ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. തലപ്പത്തുള്ളവരെയാണ് കീഴിൽ ഉള്ളവർ മാതൃകയാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ ശാക്തീകരണ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓഫീസിൽ സ്ഥാപനത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി മാതൃക കാണിക്കണം. ഓഫീസിലെ നടപടികൾ സുതാര്യമായിരിക്കണം.കാര്യങ്ങൾ സംശുദ്ധമായിരിക്കണം. കാര്യങ്ങളിൽ ഒരുതരത്തിലുള്ള വയ്യാ വേലികളും ഇല്ല എന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story