Quantcast

സിഎംആർഎൽ-എക്സാലോജിക് ഇടപാടുകൾ: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ചീഫ് ജസ്റ്റിസ് നിതിൻ ജാംദർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 July 2025 7:31 AM IST

സിഎംആർഎൽ-എക്സാലോജിക് ഇടപാടുകൾ: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
X

കൊച്ചി: സിഎംആർഎൽ - എക്സാ ലോജിക് ഇടപാടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിൻ ജാംദർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് ഹരജി പരിഗണിക്കുക.

നൽകാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും സിഎംആർഎൽ പ്രതിഫലം നൽകിയെന്ന ഇൻ്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. വടക്കൻ പറവൂർ സ്വദേശിയും മാധ്യമപ്രവർത്തകനുമായ എം.ആർ അജയൻ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഹരജിയിൽ എതിർകക്ഷികളായ മുഖ്യമന്ത്രി, ‌മകൾ ടി. വീണ എന്നിവർ സത്യവാങ്മൂലവും ഹരജിക്കാരൻ എതിർ സത്യവാങ്മൂലവും ഫയൽ ചെയ്തിരുന്നു.

ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നും തന്റെ ഏറെനാളത്തെ പൊതു ജീവിതം സുതാര്യമാണെന്നുമാണ് മുഖ്യമന്ത്രി നൽകിയ സത്യവാങ്മൂലം. വനിതാ സംരംഭകയായ തന്നെ മോശക്കാരിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഹരജി രാഷ്ട്രീയ പ്രേരിതമാണെന്നും ടി. വീണ കോടതിയെ അറിയിച്ചിരുന്നു. ഇടപാടുകൾ സുതാര്യമാണെന്നും രേഖകൾ മുഴുവൻ വിവിധ ഏജൻസികൾക്ക് നൽകിയതാണെന്നും നിലവിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനാൽ മറ്റു സമാന്തര അന്വേഷണങ്ങൾക്ക് അനുമതി നൽകരുതെന്നുമാണ് വീണയുടെ മറുപടി.

TAGS :

Next Story