Quantcast

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി വ്യാജം: ആരോപണവുമായി കെ.എസ്.യു

പ്രബന്ധത്തിൽ 70 ശതമാനം കോപ്പിയടിയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

MediaOne Logo

Web Desk

  • Updated:

    2023-07-03 15:15:29.0

Published:

3 July 2023 2:31 PM GMT

CMs Additional Private Secretarys PhD is fake: Alleges KSU
X

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടനെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു. രതീഷ് കാളിയാടന്റെ പി.എച്ച്.ഡി വ്യാജമാണെന്നും പ്രബന്ധത്തിൽ 70 ശതമാനം കോപ്പിയടിയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു.

കാളിയാടൻ സർക്കാർ ജോലിയും,പൂർണ സമയ ഗവേഷണവും ഒരേസമയം ചെയ്തു എന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന രതീഷിനെ പുറത്താക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

"കാളിയാടൻ 2012-14 കാലഘട്ടത്തിൽ അസം സർവകലാശാലയിൽ നിന്ന് പി എച്ച്.ഡി ചെയ്തു എന്നാണ് രേഖകളിലുള്ളത്. എന്നാൽ ഇതേ സമയം തലശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റെഗുലർ ആയാണ് അസം സർവകലാശാലയിൽ അദ്ദേഹം പിഎച്ച്ഡി ചെയ്തതെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. പിണറായി വിജയന്റെ അക്കാദമിക് അഡൈ്വസറായ ഇദ്ദേഹത്തിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ 70 ശതമാനവും കോപ്പിയടിയാണ്. തട്ടിപ്പുകാരും കൊള്ളക്കാരുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് അദ്ദേഹത്തിന് ഉപദേശം കൊടുക്കുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പോകുന്നതിൽ അതിശയോക്തിയില്ല. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി മറുപടി പറയണം. നിഖിൽ തോമസ് നടത്തിയതിനേക്കാൾ വലിയ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നത്". കെ.എസ്.യു ആരോപിച്ചു.

TAGS :

Next Story