Quantcast

ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശം: ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ഷാഫി പറമ്പിൽ വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കഴിഞ്ഞ ദിവസം ചാനൽ ചർച്ചക്കിടെ ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു

MediaOne Logo
ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശം: ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
X

കോഴിക്കോട്: ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശത്തിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ ഡിജിപിക്ക് പരാതി നൽകി. ഷാഫി പറമ്പിൽ വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കഴിഞ്ഞ ദിവസം ചാനൽ ചർച്ചക്കിടെ ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു. ഇത് ഷാഫി പറമ്പിലിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതും സമൂഹത്തിൽ വർഗീയ ധ്രൂവീകരണം ഉണ്ടാക്കുന്നതുമാണന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ഷാഫി 60 മണ്ഡലത്തിൽ ഓടി നടന്നു എന്നാണ് പറയുന്നത്. ഷാഫി പറമ്പിൽ പോകുന്ന സ്ഥലങ്ങളിലെല്ലാം മുസ്‌ലിം ഏകീകരണം നടക്കുന്നു എന്നായിരുന്നു ആന്റോയുടെ പരാമർശം. ഇതിന്റെ ഭാഗമായി മറുഭാഗത്ത് ഹിന്ദു വോട്ടിന്റെ ഏകീകരണവും നടക്കുന്നുവെന്നും ആന്റോ ആരോപിച്ചിരുന്നു.

TAGS :

Next Story