Quantcast

എം.ആർ അജിത് കുമാറിനെതിരെ പൊലീസിൽ പരാതി; ക്രിമിനൽ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം

മുക്കം പൊലീസിലും താമരശ്ശേരി കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-08-03 15:56:10

Published:

3 Aug 2026 7:58 PM IST

എം.ആർ അജിത് കുമാറിനെതിരെ പൊലീസിൽ പരാതി; ക്രിമിനൽ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം
X

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ പൊലീസിൽ പരാതി. ക്രിമിനൽ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുക്കം പൊലീസിലും താമരശ്ശേരി കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്. ചെറുവാടി സ്വദേശി സി.ടി മുനീറാണ് പരാതി നൽകിയത്.

യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് എം.ആർ അജിത് കുമാർ ഇടപെട്ട് അട്ടിമറിച്ചതായി വ്യക്തമാണെന്നും ക്രിമിനൽ കുറ്റം വെളിപ്പെട്ട പശ്ചാത്തലത്തിൽ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യണമെന്നും സസ്പെൻഷൻ മാത്രം പോരായെന്നുമാണ് പരാതിയിലെ ആവശ്യം. പരാതിയിൽ ആദ്യം മുക്കം പൊലീസ് കേസ് എടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് താമരശ്ശേരി കോടതിയെ സമീപിച്ചത്. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് പരി​ഗണിച്ച് സർക്കാർ എഡിജിപി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇരകൾക്ക് അനീതി വരുത്താനും കുറ്റാരോപിതർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കാനും ഇടയാക്കിയെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. ഡിജിപി പദവിയിലേക്ക് പരി​ഗണിക്കപ്പെടേണ്ടിയിരുന്നപ്പോഴായിരുന്നു നടപടി.

TAGS :

Next Story