ബിജെപി ഫണ്ട് തട്ടിപ്പില്‍ പൊലീസില്‍ പരാതി, വ്യാജ ജിഎസ്ടി ബില്‍ തയ്യാറാക്കിയെന്ന് വെഞ്ഞാറമൂട് മണ്ഡലം ജനറല്‍ സെക്രട്ടറി
ബില്ലിലുള്ള സ്ഥാപനം ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയുടേതാണെന്ന് പരാതിയില്‍ പറയുന്നു

തിരുവനന്തപുരം: ബിജെപി ഫണ്ട് തട്ടിപ്പില്‍ പൊലീസില്‍ പരാതി. വ്യാജ ജിഎസ്ടി ബില്‍ തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ബിജെപി വെഞ്ഞാറമൂട് മണ്ഡലം ജനറല്‍ സെക്രട്ടറിയുടേതാണ് പരാതി. ബില്ലിലുള്ള സ്ഥാപനം ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയുടേതാണെന്ന് പരാതിയില്‍ പറയുന്നു.
ഈ വ്യാജ ജിഎസ്ടി ബില്‍ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. തട്ടിപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പരാതി നൽകുമെന്ന് പ്രമാദചന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.
'ഈ ബില്‍ വ്യാജമാണ്. നാല് വര്‍ഷം മുമ്പ് നമുക്ക് കമ്പ്യൂട്ടര്‍ ബില്ലായിരുന്നു. അന്ന് വലിയ സെയിലുള്ള സമയമായിരുന്നു. ഇപ്പോള്‍ സെയില്‍ ഇല്ലാത്തതുകൊണ്ട്, ചെറിയ ബില്‍ ബുക്കാണ് ഉപയോഗിക്കുന്നത്. അതും കൈകൊണ്ട് എഴുതുന്ന ബില്‍. കമ്പ്യൂട്ടര്‍ പ്രിന്റ് ഉപയോഗിക്കാറില്ല,' പ്രമദചന്ദ്രന്‍ വ്യക്തമാക്കി.
ബില്ലില്‍ 'എ.എ ഏജന്‍സി തിരു' എന്ന് മാത്രമേ ഉള്ളൂ. നമ്മുടെ ബില്ലില്‍ കിഴക്കഞ്ചോട്, വാമനപുരം എന്ന അഡ്രസാണ് നല്‍കുന്നത്. ജിഎസ്ടി നമ്പര്‍, എഫ്എസ്എസ്എഐ നമ്പര്‍ എന്നിവയും ബില്ലിലുണ്ടാകും.
പക്ഷെ ഇതില്‍ അങ്ങനെ ഒന്നുമില്ല. ഞങ്ങളുടെ സീലില്ല, ഒപ്പില്ല. ഇനി ജിഎസ്ടി ബില്‍ ഇവര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അവര്‍ ആരുടെ കയ്യിലാണ് പണം കൊടുത്തത്? പണം കൊടുത്ത ആളുകളെ കണ്ടെത്തണം. അവരെ അന്വേഷിച്ച് കണ്ടെത്തണമെന്നും പ്രമദചന്ദ്രന്‍ ആവശ്യപ്പെട്ടു.
വിഷയം ചെയ്യുന്നതിനായി ജൂലൈ 18, 19 തീയതികളില്‍ ബിജെപി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് സൂചന. ഇതിനിടെയാണ് പ്രമദചന്ദ്രൻ പൊലീസിൽ പരാതി നൽകിയത്.
Adjust Story Font
16

