Quantcast

ട്രെയിനിൽ മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; ആലപ്പുഴയില്‍ സൈനികൻ അറസ്റ്റിൽ

രാജധാനി എക്‌സ്പ്രസിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

MediaOne Logo

Web Desk

  • Updated:

    2023-03-18 10:36:12.0

Published:

18 March 2023 9:59 AM GMT

ട്രെയിനിൽ മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; ആലപ്പുഴയില്‍  സൈനികൻ അറസ്റ്റിൽ
X

ആലപ്പുഴ: ട്രെയിനിൽ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ സൈനികൻ അറസ്റ്റിൽ. പത്തനംതിട്ട കടപ്ര സ്വദേശിയായ പ്രതീഷ് കുമാറിനെ ആർപിഎഫാണ് പിടികൂടിയത്. മണിപ്പാൽ സർവകലാശാലയിൽ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി.

രാജധാനി എക്‌സ്പ്രസിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ യുവതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജമ്മു കശ്മീരിൽ സൈനികനായ പ്രതീഷ് യാത്രയ്ക്കിടയിൽ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയ യുവതിയെ മദ്യലഹരിയിലാണ് വീട്ടുകാർ കണ്ടത്. തുടർന്ന് തിരുവനന്തപുരം റെയിൽവേ പൊലീസിൽ പരാതി നൽകി. പരാതി ആലപ്പുഴയിലെ ആർപിഎഫിന് കൈമാറുകയും ചെയ്തു. ഇന്നലെ രാത്രി വീട്ടിൽ നിന്നാണ് പ്രതീഷ് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.


TAGS :

Next Story